< Back
Kerala
രണ്ട് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാന്‍ ഉത്തരവ്രണ്ട് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാന്‍ ഉത്തരവ്
Kerala

രണ്ട് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാന്‍ ഉത്തരവ്

Alwyn K Jose
|
26 May 2018 2:23 PM IST

രണ്ട് ബാറുകള്‍ക്ക് കൂടി ബാര്‍ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. തൃപ്പൂണിത്തുറ ഹില്‍പാലസ്, ചങ്ങനാശ്ശേരി കോണ്ടൂര്‍ ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് നല്‍കാന്‍ ഉത്തരവിട്ടത്.

രണ്ട് ബാറുകള്‍ക്ക് കൂടി ബാര്‍ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. തൃപ്പൂണിത്തുറ ഹില്‍പാലസ്, ചങ്ങനാശ്ശേരി കോണ്ടൂര്‍ ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് നല്‍കാന്‍ ഉത്തരവിട്ടത്. ഫൈവ് സ്റ്റാറുണ്ടായിട്ടും ബാര്‍ ലൈസന്‍സ് അനുവദിച്ചില്ലെന്ന് കാണിച്ച് ഹോട്ടലുടമകള്‍ സമര്‍പിച്ച ഹരജിയിലാണ് നടപടി.

മദ്യനയത്തിന്റെ കാര്യത്തില്‍ രൂപരേഖയാവാത്തതുകൊണ്ട് പുതിയ പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ബാര്‍ലൈസന്‍സുകള്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനെതിരെയാണ് ഹോട്ടലുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചനക്ഷത്ര പദവിയുണ്ടായിട്ടും ബാര്‍ലൈസന്‍സ് നല്‍കാത്തത് വിവേചനമാണെന്നായിരുന്നു ഹരജിയിലെ വാദം. ഹോട്ടലുടമകളുടെ വാദം അംഗീകരിച്ചുകൊണ്ട് ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ലൈസന്‍സ് പുതുക്കിനല്‍കുന്ന സര്‍ക്കാര്‍ നടപടികളും നീണ്ടുപോവുകയാണ്. ഇതിനെതിരെ നിരവധി കോടതിയലക്ഷ്യ ഹരജികള്‍ ഹൈക്കോടതിക്ക് മുമ്പാകെയുണ്ട്.

Related Tags :
Similar Posts