< Back
Kerala
ഗായകന്‍ വടകര കൃഷ്ണദാസ് അന്തരിച്ചുKerala
ഗായകന്‍ വടകര കൃഷ്ണദാസ് അന്തരിച്ചു
|26 May 2018 3:43 PM IST
നിരവധി മാപ്പിളപ്പാട്ടുകള്‍ ഹിറ്റായിരുന്നു
പ്രശസ്ത ഗായകന്‍ വടകര കൃഷ്ണദാസ് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് വടകരയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വടകര കൃഷ്ണദാസ് പാടിയ നിരവധി മാപ്പിളപ്പാട്ടുകള്‍ ഹിറ്റായിരുന്നു.
മൈലാഞ്ചി കൊമ്പൊടിച്ച്, ഉടനെ കഴുത്തന്റേത് അറുക്ക് ബാപ്പാ, കടലിനക്കരെ വന്നോരെ, കാനോത്ത് കഴിയുന്ന പെണ്ണ്, കണ്ടാലഴകുള്ള പെണ്ണ്, ഏ മമ്മാലിക്കാ, കമ്പിളിക്കാറില്‍, മക്കാ മരുഭൂമിയില്‍... തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.