< Back
Kerala
തുടര്‍ച്ചയായി ഒരാഴ്ച അവധി വരുന്നു; എടിഎമ്മുകള്‍ കാലിയാകുന്നതിനു പിന്നിലെ കളികള്‍തുടര്‍ച്ചയായി ഒരാഴ്ച അവധി വരുന്നു; എടിഎമ്മുകള്‍ കാലിയാകുന്നതിനു പിന്നിലെ കളികള്‍
Kerala

തുടര്‍ച്ചയായി ഒരാഴ്ച അവധി വരുന്നു; എടിഎമ്മുകള്‍ കാലിയാകുന്നതിനു പിന്നിലെ കളികള്‍

Alwyn
|
26 May 2018 5:36 AM IST

തുടര്‍ച്ചയായി ബാങ്ക് അവധികള്‍ വരുമ്പോള്‍ എടിഎമ്മുകളില്‍ പണമില്ലാതെ വരുന്നതിന് കാരണം സ്വകാര്യ ഏജന്‍സികളാണെന്ന് ആരോപണം.

തുടര്‍ച്ചയായി ബാങ്ക് അവധികള്‍ വരുമ്പോള്‍ എടിഎമ്മുകളില്‍ പണമില്ലാതെ വരുന്നതിന് കാരണം സ്വകാര്യ ഏജന്‍സികളാണെന്ന് ആരോപണം. എടിഎമ്മുകളില്‍ കരാടിസ്ഥാനത്തില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സികള്‍ തിരിമറി നടത്തുന്നുവെന്ന് ബാങ്ക് എംപ്ലോയീസ് ഓഫ് ഇന്ത്യയാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ബാങ്ക് നല്‍കുന്ന പണം സ്വകാര്യ ഏജന്‍സികളാണ് എടിഎമ്മുകളില്‍ നിക്ഷേപിക്കുന്നത്. ഈ പണം എടിഎമ്മുകളില്‍ നിക്ഷേപിക്കാതെ തിരിമറി നടത്തുകയാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നല്‍കുന്ന പണത്തിന് പകരം കള്ള നോട്ടുകള്‍ വെക്കുകയുമാണ് ഏജന്‍സികള്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പുറം കരാര്‍ നിര്‍ത്തലാക്കണമെന്നുമാണ് ബാങ്ക് എംപ്ലോയീസ് ഓഫ് ഇന്ത്യയുടെ ആവശ്യം. വരും ദിവസങ്ങളിലേക്ക് എല്ലാ ബാങ്കുകളും കൃത്യമായി എടിഎമ്മുകളില്‍ പണം നിക്ഷേപിച്ചു കഴിഞ്ഞു. ക്രിയാത്മകമായ എന്ത് പരിഹാരത്തിനും ബാങ്ക് ജീവനക്കാര്‍ തയ്യാറാണ്. അന്വേഷണത്തെ ബാങ്ക് ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്യുന്നു. ആവശ്യമായ ബാങ്ക് ജീവനക്കാരെ നിയമിച്ചുകൊണ്ട് ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നും ബാങ്ക് എംപ്ലോയീസ് ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി എ സ് എസ് അനില്‍ പറഞ്ഞു. എസ്ബിടി ഒഴികെയുള്ള എല്ലാ ബാങ്കുകളുടെ എടിഎമ്മുകളിലും സ്വകാര്യ ഏജന്‍സിയാണ് പണം നിറക്കുന്നത്.

Related Tags :
Similar Posts