< Back
Kerala
ബി.ജെ.പി എംപിമാരുടെ സംഘം ഇന്ന് തിരുവനന്തപുരത്ത്ബി.ജെ.പി എംപിമാരുടെ സംഘം ഇന്ന് തിരുവനന്തപുരത്ത്
Kerala

ബി.ജെ.പി എംപിമാരുടെ സംഘം ഇന്ന് തിരുവനന്തപുരത്ത്

Ubaid
|
26 May 2018 1:48 PM IST

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്രത്തിൽ നിന്നുള്ള ബി.ജെ.പി എംപിമാരുടെ സംഘം തിരുവനന്തപുരത്തെത്തുന്നത്.

ബി.ജെ.പി സംസ്ഥാനസമിതി ഓഫീസിന് നേരെയും വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ ബി.ജെ.പി എംപിമാരുടെ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. സംഘം ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായ സ്ഥലങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്രത്തിൽ നിന്നുള്ള ബി.ജെ.പി എംപിമാരുടെ സംഘം തിരുവനന്തപുരത്തെത്തുന്നത്. ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി, നന്ദകുമാർ ഹെഗ്ഡേ, നളിൻ കുമാർ കട്ടേൽ,റിച്ചാർഡ് ഹേ എന്നിവരാണ് സംഘത്തില്‍.

ആദ്യം ആക്രമിക്കപ്പെട്ട സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദർശിക്കും. അതിന് ശേഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം ആഭ്യന്തര സെക്രട്ടറിയേയും,ഡിജിപിയേയും സന്ദര്‍ശിക്കും,ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്നതിനാണ് കൂടിക്കാഴ്ച. തിരുവനന്തപുരത്ത് വലിയ ശാല ഉൾപ്പെടെ ബി.ജെ.പി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായ സ്ഥലങ്ങളും എംപിമാരുടെ സംഘം സന്ദർശിക്കുന്നുണ്ട്.

ബി.ജെ.പി സംസ്ഥാന സമിതി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. വിഷയം ദേശിയ തലത്തിൽ ഉയർത്തിക്കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ബി.ജെ.പി കേന്ദ്രനേതാക്കളുടെ ഇന്നത്തെ സന്ദർശനം.

Related Tags :
Similar Posts