< Back
Kerala
നാടിനാകെ മാതൃകയായി യുവാക്കളുടെ റോഡ് നിര്‍മ്മാണംനാടിനാകെ മാതൃകയായി യുവാക്കളുടെ റോഡ് നിര്‍മ്മാണം
Kerala

നാടിനാകെ മാതൃകയായി യുവാക്കളുടെ റോഡ് നിര്‍മ്മാണം

Ubaid
|
26 May 2018 7:47 AM IST

എറണാകുളം നെട്ടൂരില്‍ റോഡിന് ഇരുവശത്തായും താമസിക്കുന്നത് ആയിരത്തോളം കുടുംബങ്ങള്‍. നിത്യാവശ്യങ്ങള്‍ക്കായി റോഡിന് അപ്പുറും ഇപ്പുറവും കടക്കാനാവാത്ത സ്ഥിതി

റോഡിനായി അധികൃതരെ സമീപിച്ച് മടുത്തപ്പോള്‍ നാട്ടിലെ ഒരു കൂട്ടം യുവാക്കള്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്തു. ദേശീയപാത 47ല്‍ എറണാകുളം കുണ്ടന്നൂര്‍ നെട്ടൂരിലാണ് നാടിനാകെ മാതൃകയായി യുവാക്കളുടെ സംഘടനയായ നന്മ മുന്നോട്ട് വന്നത്. നെട്ടൂരില്‍ ദേശീയ പാതക്ക് കുറുകെ അണ്ടര്‍പാസിലാണ് നാട്ടുകാര്‍ സ്വന്തമായി റോഡ് നിര്‍മ്മിച്ചത്.

എറണാകുളം നെട്ടൂരില്‍ റോഡിന് ഇരുവശത്തായും താമസിക്കുന്നത് ആയിരത്തോളം കുടുംബങ്ങള്‍. നിത്യാവശ്യങ്ങള്‍ക്കായി റോഡിന് അപ്പുറും ഇപ്പുറവും കടക്കാനാവാത്ത സ്ഥിതി. ചീറിപാഞ്ഞ് വരുന്ന വാഹനങ്ങള്‍ തട്ടി ദിനംപ്രതി അപകടങ്ങള്‍ വര്‍ധിച്ചു. പരിഹാരമായി പാലത്തിനടിയിലൂടെ അണ്ടര്‍പാസ് മാത്രം. ആവശ്യവുമായി നാട്ടുകാര്‍ നിരവധി തവണ മരട് മുനിസിപ്പാലിറ്റിയേയും ദേശീയപാത അതോറിറ്റിയേയും സമീപിച്ചു. നിരവധി കാരണങ്ങള്‍ പറഞ്ഞ് ആവശ്യവുമായി എത്തിയവരെ അധികൃതര്‍ തിരിച്ചയച്ചു.

നന്മ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ന്യൂ എയിം ന്യൂ മിഷന്‍ ഫോര്‍ ഓള്‍ എന്ന സംഘടന റോഡ് നിര്‍മ്മാണം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 12 ലക്ഷത്തോളം രൂപയാണ് ഇവര്‍ റോഡ് നിര്‍മ്മാണത്തിനായി സ്വരൂപിച്ചത്. റോഡിന്റെ ഉദ്ഘാടനം വരുന്ന ഞായാറഴ്ചയാണ്.

Related Tags :
Similar Posts