< Back
Kerala
ഹൈദരാബാദ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്ത് കൂട്ടായ്മഹൈദരാബാദ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്ത് കൂട്ടായ്മ
Kerala

ഹൈദരാബാദ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്ത് കൂട്ടായ്മ

admin
|
26 May 2018 9:59 AM IST

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്തുന്നതിനെതിരെ തിരുവനന്തപുരത്ത് സാമൂഹ്യപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്തുന്നതിനെതിരെ തിരുവനന്തപുരത്ത് സാമൂഹ്യപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തെ കൂട്ടായ്മ അപലപിച്ചു.

തിരുവനന്തപുരം മാനവീയം വീഥിയിലാണ് വിദ്യാര്‍ഥികളും സാമൂഹ്യപ്രവര്‍ത്തകരും ഒത്തുചേര്‍ന്നത്. ഹൈദരാബാദ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ ശക്തമായ വികാരമാണ് പ്രതിഷേധ കൂട്ടായ്മയില്‍ ഉയര്‍ന്നത്. ജെഎന്‍യുവില്‍ നടന്നതിനെക്കാള്‍ പ്രാധാന്യമുള്ള സമരമാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേത്. എന്നാല്‍ അതിനോട് കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന്റെ നിസംഗത നാണക്കേടാണെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. പുതിയ രാഷ്ട്രീയത്തിന്റെ സാധ്യതകളാണ് ഹൈദരാബാദ് സമരം മുന്നോട്ടുവെക്കുന്നതെന്ന് കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പൂര്‍വകാല വിദ്യാര്‍ഥികളായ സതി അങ്കമാലി, പ്രവീണ കോടോത്ത് തുടങ്ങിയവരും പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിച്ചു.

Similar Posts