< Back
Kerala
കെഎസ്ആര്‍ടിസിക്ക് തൊഴിലാളികളുടെ വക ബസ്കെഎസ്ആര്‍ടിസിക്ക് തൊഴിലാളികളുടെ വക ബസ്
Kerala

കെഎസ്ആര്‍ടിസിക്ക് തൊഴിലാളികളുടെ വക ബസ്

Sithara
|
26 May 2018 7:35 AM IST

സേവ് കെ.എസ്.ആര്‍.ടി.സി. ക്യാമ്പയിന്റെ ഭാഗമായാണ് തൊഴിലാളി പങ്കാളിത്തത്തോടെ ഒരു ബസ് വാങ്ങിനല്‍കിയത്.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ വ്യത്യസ്ത മാര്‍ഗവുമായി തൊഴിലാളികള്‍. തൊഴിലാളികള്‍ കാശ് മുടക്കി കെഎസ്ആര്‍ടിസിക്ക് പുതിയ ബസ് വാങ്ങി നല്‍കി. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി.

തങ്ങളുടെ ഉപജീവന മാര്‍ഗമായ സ്ഥാപനത്തെ രക്ഷിക്കാന്‍ സ്വന്തം വിയര്‍പ്പിന്റെ ഒരു പങ്ക് നീക്കിവെക്കുക. കെഎസ്ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ നടത്തിയ സേവ് കെ.എസ്.ആര്‍.ടി.സി. ക്യാമ്പയിന്റെ ഭാഗമായാണ് തൊഴിലാളി പങ്കാളിത്തത്തോടെ ഒരു ബസ് വാങ്ങി കോര്‍പ്പറേഷന് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ്സിന്റെ താക്കോല്‍ ഏറ്റുവാങ്ങി.

സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈയ്യൊഴിയില്ലെന്നും സ്ഥാപനത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവ് കെഎസ്ആര്‍ടിസി കാമ്പയിന്റെ ഭാഗമായി നടന്ന രണ്ട് മേഖലാ ജാഥകളുടെ സമാപനമാണ് തിരുവനന്തപുരത്ത് നടന്നത്.

Related Tags :
Similar Posts