< Back
Kerala
ലൈംഗിക പീഡനത്തിന് ഇരയാകുന്ന അമ്മൂമ്മമാരുടെ നിസഹായാവസ്ഥലൈംഗിക പീഡനത്തിന് ഇരയാകുന്ന അമ്മൂമ്മമാരുടെ നിസഹായാവസ്ഥ
Kerala

ലൈംഗിക പീഡനത്തിന് ഇരയാകുന്ന അമ്മൂമ്മമാരുടെ നിസഹായാവസ്ഥ

Alwyn K Jose
|
27 May 2018 12:14 AM IST

മകളോട് മരുമകന്‍ പീഡിപ്പിച്ച വിവരം പറഞ്ഞാല്‍ മകളുടെ ജീവിതം തകരുമെന്ന ഭയം. 'മനുഷ്യരല്ലാത്ത മക്കള്‍' പരമ്പര തുടരുന്നു.

ചെകുത്താനും കടലിനും ഇടയിലാണ് ലൈംഗിക പീഡനത്തിന് ഇരയാകുന്ന അമ്മൂമമാരുടെ അവസ്ഥ. മകളോട് മരുമകന്‍ പീഡിപ്പിച്ച വിവരം പറഞ്ഞാല്‍ മകളുടെ ജീവിതം തകരുമെന്ന ഭയം. പറഞ്ഞില്ലെങ്കില്‍ വീണ്ടും പീഡനത്തിന് ഇരയാകേണ്ടി വരുന്ന നിസ്സഹായവസ്ഥ. കൈവിരലില്‍ എണ്ണിയെടുക്കാവുന്ന അമ്മൂമമാര്‍ മാത്രമാണ് ഏതെങ്കിലും തരത്തില്‍ പ്രതികരിക്കുന്നത്. 'മനുഷ്യരല്ലാത്ത മക്കള്‍' പരമ്പര തുടരുന്നു.

മരുമകന്‍ പീഡിപ്പിക്കുന്ന കാര്യം മകളോടെന്നല്ല, ബന്ധുക്കളോടോ, നാട്ടുകാരോടോ, പൊലീസിനോടോ പോലും പറയാന്‍ അമ്മൂമമാരുടെ അഭിമാനം അനുവദിക്കുന്നില്ല. മകളോട് പറഞ്ഞാല്‍ കുടുംബം തകരും. പരാതികൊടുത്താല്‍ അഭിമാനവും പോകും, മകളുടെ ജീവിതവും പെരുവഴിയിലുമാകും. കുറച്ചെങ്കിലും ദുരിതം പറയുന്നത് സാമൂഹ്യ പ്രവര്‍ത്തകരോടാണ്. അവര്‍ക്കാണങ്കില്‍ നിയമപരമായ നടപടികള്‍ എടുക്കുന്നതിന് പരിമിതികളും ഉണ്ട്. ഇതറിയുന്ന മരുമക്കള്‍ ഈ അവസ്ഥയേയും ചൂഷണം ചെയ്യുന്നു.

Similar Posts