< Back
Kerala
മൂന്നാറില്‍ കുരിശ് സ്ഥാപിച്ച് കയ്യേറിയ ഭൂമി ഒഴിപ്പിച്ചു; നിരോധനാജ്ഞമൂന്നാറില്‍ കുരിശ് സ്ഥാപിച്ച് കയ്യേറിയ ഭൂമി ഒഴിപ്പിച്ചു; നിരോധനാജ്ഞ
Kerala

മൂന്നാറില്‍ കുരിശ് സ്ഥാപിച്ച് കയ്യേറിയ ഭൂമി ഒഴിപ്പിച്ചു; നിരോധനാജ്ഞ

Sithara
|
26 May 2018 9:30 PM IST

സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലാണ് ഒഴിപ്പിക്കല്‍ നടപടി.

മൂന്നാറില്‍ റവന്യൂ വകുപ്പ് നടപടി തുടങ്ങി. പാപ്പാത്തിചോലയില്‍ അനധികൃതമായി നിര്‍മിച്ച കുരിശും ഷെഡും റവന്യൂ അധികൃതര്‍ നീക്കം ചെയ്തു. ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ചിലര്‍ തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കയ്യേറ്റം ഒഴിപ്പിക്കലിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തപ്പോള്‍, ഭീതി പരത്തിയല്ല കയ്യേറ്റം ഒഴിപ്പിക്കേണ്ടതെന്ന് എസ് രാജേന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു

വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ സംഘം മൂന്നാറില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയെത്തിയ റവന്യൂ സംഘത്തെ ചിലര്‍ തടഞ്ഞു. ഇവരുടെ എതിര്‍പ്പ് മറികടന്നായിരുന്നു നടപടികള്‍. സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ന്യൂ ഇന്‍ഫന്‍റ് ജീസസ് എന്ന മതസംഘടന സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റി. ന്യൂ ഇന്‍ഫന്‍റ് ജീസസ് തന്നെ സമീപം കെട്ടിയുയര്‍ത്തിയ ഷെഡും പൊളിച്ചു നീക്കി.

ഒഴിപ്പിക്കലിനെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തി. ഭീതി സൃഷ്ടിച്ചല്ല കയ്യേറ്റം ഒഴിപ്പിക്കേണ്ടതെന്ന് പറഞ്ഞ എസ് രാജേന്ദ്രന്‍ എംഎല്‍എ കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. അതേസമയം കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും കയ്യേറ്റമൊഴിപ്പിക്കല്‍ തുടരുമെന്ന സൂചനയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

Related Tags :
Similar Posts