< Back
Kerala
ശബരീനാഥ് എംഎല്‍എ വിവാഹിതനാകുന്നു, വധു സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ശബരീനാഥ് എംഎല്‍എ വിവാഹിതനാകുന്നു, വധു സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍
Kerala

ശബരീനാഥ് എംഎല്‍എ വിവാഹിതനാകുന്നു, വധു സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍

admin
|
26 May 2018 5:46 PM IST

ജൂണ്‍ അവസാനത്തോടെയാകും വിവാഹം. കഴിഞ്ഞാഴ്ച ഇരുവരുടെയും വീട്ടുകാര്‍ വിവാഹം സംബന്ധിച്ച തീരുമാനം എടുത്തിരുന്നു.

അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തിയേകന്‍റെ മകനും അരുവിക്കര എംഎല്‍എയുമായ കെഎസ് ശബരീനാഥ് വിവാഹിതനാകുന്നു. തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് ‌അയ്യരാണ് വധു. ജൂണ്‍ അവസാനത്തോടെയാകും വിവാഹം. കഴിഞ്ഞാഴ്ച ഇരുവരുടെയും വീട്ടുകാര്‍ വിവാഹം സംബന്ധിച്ച തീരുമാനം എടുത്തിരുന്നു. കാര്‍ത്തികേയന്‍റെ മരണത്തെ തുടര്‍ന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശബരീനാഥ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും മിന്നുന്ന വിജയം ആവര്‍ത്തിക്കുകയായിരുന്നു. വിവാഹ വിവരം ശബരീനാഥ് തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി.ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്. സബ് കളക്ടർ Dr.ദിവ്യ.എസ്‌. അയ്യരെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി.

ഇരു കുടുംബങ്ങളുടെയും സ്നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു...ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം,ഒന്നു മിന്നിച്ചേക്കണെ.. !!

Related Tags :
Similar Posts