ആദ്യവര്‍ഷത്തില്‍ പ്രശംസ പിടിച്ചുപറ്റി പൊതുമരാമത്ത് വകുപ്പും ജി സുധാകരനുംആദ്യവര്‍ഷത്തില്‍ പ്രശംസ പിടിച്ചുപറ്റി പൊതുമരാമത്ത് വകുപ്പും ജി സുധാകരനും
|ഒരു വര്‍ഷം കൊണ്ട് നടപ്പാക്കിയതും വരുന്ന ഡിസംബര്‍ 31 വരെ നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുള്ളവയുമായി ഒരുലക്ഷത്തി പതിനൊന്നായിരത്തി അഞ്ഞൂറ്റി എഴുപത് കോടി രൂപയുടെ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പിന്റെ മുന്നിലുള്ളത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിര്‍മാണ തോതാണിത്.
ഇടതുമുന്നണി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പൊതുവില്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഒരു വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവൃത്തികളുടെ ആധുനികവത്കരണവുമാണ് പൊതുമരാമത്തിനെ ഇടതു മന്ത്രിസഭയിലെ ഒരു മികച്ച വകുപ്പാക്കിയത്. ഇതോടൊപ്പം പരിസ്ഥിതി സൗഹൃദമായ നിര്‍മാണ രീതികളും പൊതുമരാമത്ത് പ്രവൃത്തികളില്‍ നടപ്പാക്കാന്‍ വകുപ്പ് ശ്രദ്ധിച്ചിട്ടുണ്ട്.
ഒരു വര്‍ഷം കൊണ്ട് നടപ്പാക്കിയതും വരുന്ന ഡിസംബര്‍ 31 വരെ നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുള്ളവയുമായി ഒരുലക്ഷത്തി പതിനൊന്നായിരത്തി അഞ്ഞൂറ്റി എഴുപത് കോടി രൂപയുടെ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പിന്റെ മുന്നിലുള്ളത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിര്‍മാണ തോതാണിത്. റോഡ് നിര്‍മാണ മേഖലയില്‍ നടപ്പാക്കിയ ത്വരിതഗതിയിലുള്ള ആധുനികവത്കരണമാണ് വകുപ്പിന്റെ നേട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന്.
പരിസ്ഥിതി സൌഹൃദ നിര്‍മാണ രീതികള്‍ കൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാനും നിര്‍മിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും കഴിഞ്ഞിട്ടുണ്ട്. വകുപ്പിലെ അഴിമതി കുറയ്ക്കാന്‍ കഴിഞ്ഞതാണ് മറ്റൊരു പ്രധാന നേട്ടം. പൊതുമരാമത്ത് വകുപ്പിലെ അഴിമതിയിലൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കേണ്ട തുകയുടെ 30 ശതമാനം മുതല്‍ 50 ശതമാനം വരെ സംസ്ഥാനത്തിന് നഷ്ടമായിരുന്നുവെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.