< Back
Kerala
കുമ്മനത്തെ വെട്ടിമാറ്റി മെട്രോ യാത്രയുടെ ഫോട്ടോയുമായി മുഖ്യമന്ത്രിയുടെ പോസ്റ്റ്കുമ്മനത്തെ വെട്ടിമാറ്റി മെട്രോ യാത്രയുടെ ഫോട്ടോയുമായി മുഖ്യമന്ത്രിയുടെ പോസ്റ്റ്
Kerala

കുമ്മനത്തെ വെട്ടിമാറ്റി മെട്രോ യാത്രയുടെ ഫോട്ടോയുമായി മുഖ്യമന്ത്രിയുടെ പോസ്റ്റ്

admin
|
27 May 2018 12:33 AM IST

ഗവര്‍ണറുടെ വലതുവശത്തായാണ് കുമ്മനം ഇരുന്നിരുന്നത്. ഗവര്‍ണര്‍ക്ക് ശേഷമുള്ള ഭാഗം വെട്ടിമാറ്റിയാണ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തത്.

കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ യാത്ര വിവാദമാകുന്നതിനിടെ കുമ്മനത്തെ വെട്ടിമാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് മെട്രോ യാത്രയുടെ ഫോട്ടോയില്‍ കുമ്മനത്തെ വെട്ടിമാറ്റിയത്.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം എന്നിവര്‍ക്കൊപ്പം താനുമിരിക്കുന്ന ഫോട്ടോയാണ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തത്. ഗവര്‍ണറുടെ വലതുവശത്തായാണ് കുമ്മനം ഇരുന്നിരുന്നത്. ഗവര്‍ണര്‍ക്ക് ശേഷമുള്ള ഭാഗം വെട്ടിമാറ്റിയാണ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തത്.

Similar Posts