< Back
Kerala
സഹതടവുകാര്‍ കൈകാര്യം ചെയ്യുമോന്ന് പേടി; ദിലീപിന് പ്രത്യേക സെല്‍ നല്‍കിയേക്കുംKerala
സഹതടവുകാര്‍ കൈകാര്യം ചെയ്യുമോന്ന് പേടി; ദിലീപിന് പ്രത്യേക സെല്‍ നല്‍കിയേക്കും
|26 May 2018 4:35 PM IST
മാർട്ടിനും വിഷ്ണുവുമടക്കമുള്ള പ്രതികൾ ആലുവ സബ് ജയിലിൽ ഉള്ളതിനാൽ സുരക്ഷാ ഭീഷണിയുള്ളതിനാലാണിത്.
ദിലീപിന് പ്രത്യേക സെൽ നൽകിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാർട്ടിനും വിഷ്ണുവുമടക്കമുള്ള പ്രതികൾ ആലുവ സബ് ജയിലിൽ ഉള്ളതിനാൽ സുരക്ഷാ ഭീഷണിയുള്ളതിനാലാണിത്.

കാക്കനാട് ജയിലിലേക്ക് അയക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തന്റെ സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ദിലീപിന്റെ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിലീപിനെതിരെ പൊലീസ് 19 തെളിവുകൾ മാർക്ക് ചെയ്ത് കോടതിക്ക് നൽകിയിട്ടുണ്ട്. ഇനിയും തെളിവുകൾ ഉണ്ടെന്നാണ് വിവരം. ദിലീപ് ഇപ്പോൾ കേസില്‍ പതിനൊന്നാം പ്രതിയാണ്. ദിലീപിന്റെ BMW 5445 വിൽ ഇരുന്ന് ഗൂഢാലോചന നടത്തിയെന്ന് പൾസർ സുനി സമ്മതിച്ചിട്ടുണ്ട്. അതേസമയം, തന്റെ കൺമുന്നിൽ കാണാത്ത കാര്യമെന്ന് ദിലീപ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചു.