< Back
Kerala
പി കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തുപി കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
Kerala

പി കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

Sithara
|
27 May 2018 2:13 AM IST

മലപ്പുറം ലോക്സഭാ മണ്ഡ‍ലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി എംപി സത്യപ്രതിജ്ഞ ചെയ്തു

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പി കെ കുഞ്ഞാലികുട്ടിയും ഫാറൂക്ക് അബ്ദുല്ലയും എംപിമാരായി ആദ്യദിനം സത്യപ്രതിജ്ഞ ചെയ്തു.

മലപ്പുറത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി കെ കുഞ്ഞാലികുട്ടിയുടെയും ശ്രീനഗറില്‍ നിന്ന് സഭയിലെത്തിയ ഫാറൂഖ് അബ്ദുല്ലയുടേയും സത്യപ്രതിജ്‍ഞയോടെയാണ് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മളനത്തിന് തുടക്കമായത്. അന്തരിച്ച സിറ്റിങ് എംപിമാരായ അനില്‍ ദവെ, വിനോദ് ഖന്ന എന്നിവരടക്കമുള്ളവര്‍ക്കും അമര്‍നാഥ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അനുശോചനം രേഖപ്പെടുത്തിയശേഷം ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

ഗോ സംരക്ഷണത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍, കശ്മീരിലെ സംഘര്‍ഷം,. ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ വാശിയേറിയ ചര്‍ച്ചകള്‍ക്ക് വര്‍ഷകാല സമ്മേളനം സാക്ഷ്യംവഹിക്കും. സഭാനടപടികള്‍ തടസമില്ലാതെ കൊണ്ടുപോകാന്‍ എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. യുഎപിഎ നിയമത്തിലുള്‍പ്പടെ 16 നിയമങ്ങളിലെ ഭേദഗതിക്കുള്ള ബില്ലുകള്‍ ഈ സമ്മേളനത്തില്‍ കേന്ദ്രം അവതരിപ്പിക്കും. ഓഗസ്റ്റ് 11 വരെയാണ് സഭ ചേരുക.

Similar Posts