< Back
Kerala
ദിലീപിനെ ബന്ധുക്കൾ ജയിലിൽ സന്ദർശിച്ചുദിലീപിനെ ബന്ധുക്കൾ ജയിലിൽ സന്ദർശിച്ചു
Kerala

ദിലീപിനെ ബന്ധുക്കൾ ജയിലിൽ സന്ദർശിച്ചു

admin
|
26 May 2018 1:33 PM IST

സഹോദരൻ അനൂപ്, ബന്ധുക്കളായ വെട്ടിങ്ക സുനിൽ, സുരാജ് എന്നിവരാണ് ആലുവ സബ്ജയിലിലെത്തി ദിലീപിനെ കണ്ടത്..ദിലീപുമായി സംസാരിക്കാൻ ജയിൽ അധികൃതർ 10 മിനിറ്റ് അനുവദിച്ചു.

നടിയെ ആക്രമിച്ചതിന്‍റെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ ബന്ധുക്കൾ ജയിലിൽ സന്ദർശിച്ചു. സഹോദരൻ അനൂപ്, ബന്ധുക്കളായ വെട്ടിങ്ക സുനിൽ, സുരാജ് എന്നിവരാണ് ആലുവ സബ്ജയിലിലെത്തി ദിലീപിനെ കണ്ടത്..ദിലീപുമായി സംസാരിക്കാൻ ജയിൽ അധികൃതർ 10 മിനിറ്റ് അനുവദിച്ചു. കുടുംബ കാര്യങ്ങളും കേസ് സംബന്ധിച്ച വിവരങ്ങളും സംസാരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. റിമാൻഡിലായ ദിലീപിന് ഒരാഴ്ചക്ക് ശേഷമാണ് ബന്ധുക്കളുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്.

Similar Posts