< Back
Kerala
അഡ്വക്കേറ്റ് ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കുംഅഡ്വക്കേറ്റ് ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
Kerala

അഡ്വക്കേറ്റ് ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും

admin
|
27 May 2018 1:40 AM IST

കീഴടങ്ങുന്നതിന് മുന്പ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. തൃപ്പൂണിത്തുറയിലെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തി

ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അഡ്വക്കേറ്റ് ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും. കീഴടങ്ങുന്നതിന് മുന്പ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. തൃപ്പൂണിത്തുറയിലെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തി. പുതുക്കാട് സിഐ എസ് പി സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദയഭാനുവിന്റെ വീട്ടിലെത്തി തിരിച്ചില്‍ നടത്തിയത്. തിരച്ചില്‍ ഒരു മണിക്കൂറോളം നീണ്ടു. ഉദയഭാനുവിന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം നടത്തുന്നത്. ഉദയഭാനുവുമായി അടുത്ത ബന്ധമുള്ള ചില വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്.

തൃപ്പുണിത്തുറ, അങ്കമാലി, ആലുവ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന തുടരുന്നത്. ഇന്നുതന്നെ കോടതിയില്‍‌ കീഴടങ്ങാനുള്ള ശ്രമമാണ് ഉദയഭാനു നടത്തുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ കോടതി വിധി വരുന്നതിന് മുന്പ് തന്നെ ഉദയഭാനു സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതായാണ് പൊലീസ് നിഗമനം

Related Tags :
Similar Posts