< Back
Kerala
തൃപ്പൂണിത്തുറ യോഗാ സെന്‍റര്‍ കേസില്‍ അന്വഷണം നിലച്ച മട്ടിൽതൃപ്പൂണിത്തുറ യോഗാ സെന്‍റര്‍ കേസില്‍ അന്വഷണം നിലച്ച മട്ടിൽ
Kerala

തൃപ്പൂണിത്തുറ യോഗാ സെന്‍റര്‍ കേസില്‍ അന്വഷണം നിലച്ച മട്ടിൽ

Subin
|
26 May 2018 12:46 PM IST

പ്രതികൾ അഞ്ച് പേർക്ക് മുൻകൂർ ജാമ്യം ലഭിച്ച ശേഷവും അന്വേഷണം മുന്നോട്ട് പേകുന്നുവെന്ന് പൊലീസ് ഹൈക്കോടതിയിൽ പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ ഇപ്പോഴും തുടർ നടപടിയില്ലെന്നാണ് ആക്ഷേപം.

തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിൽ പെൺകുട്ടികളെ പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പോലീസ് അന്വേഷണം നിലച്ച മട്ടാണ്. എല്ലാവരെയും അറസ്റ്റ് ചെയ്തെന്ന് സ്ഥലം എംഎൽഎ എം.സ്വരാജ് പറയുന്നു. എന്നാൽ ഒരാളുടെ അറസ്റ്റിന് ശേഷം പോലീസ് മറ്റ് ഒരു നടപടിയിലേക്കും കടന്നിട്ടില്ല. പോലീസ് അന്വേഷണം കാര്യക്ഷമമാണെന്ന നിലപാടിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യത്തിൽ നിന്ന് എംഎൽഎ പിന്നാക്കം പോയി.

പ്രതികൾ അഞ്ച് പേർക്ക് മുൻകൂർ ജാമ്യം ലഭിച്ച ശേഷവും അന്വേഷണം മുന്നോട്ട് പേകുന്നുവെന്ന് പൊലീസ് ഹൈക്കോടതിയിൽ പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ ഇപ്പോഴും തുടർ നടപടിയില്ലെന്നാണ് ആക്ഷേപം. പല തവണ തെളിവെടുപ്പുകൾ അടക്കം നടന്നിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. അന്വേഷണം കാര്യക്ഷമമല്ലെന്ന ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് ബഹുജന മാർച്ചും നടന്നിരുന്നു.

Similar Posts