< Back
Kerala
കോടതി പറഞ്ഞ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ല: ഹാദിയകോടതി പറഞ്ഞ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ല: ഹാദിയ
Kerala

കോടതി പറഞ്ഞ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ല: ഹാദിയ

Sithara
|
26 May 2018 11:11 PM IST

പഠിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. ഷെഫിന്‍ ജഹാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും ഹാദിയ

കോടതി തനിക്കനുവദിച്ച പൗരാവകാശങ്ങൾ ലഭിക്കുന്നില്ലെന്ന് ഹാദിയ. കഴിഞ്ഞ ആറ് മാസം കൊടിയ പീഡനമാണ് അനുഭവിച്ചത്. പഠിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. ഷെഫിന്‍ ജഹാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തനിക്ക് പ്രിയപ്പെട്ടവരോട് കാണുകയും സംസാരിക്കുകയും വേണമെന്നും ഹാദിയ പറഞ്ഞു.

തന്റേത് ഒരു പൗരാവകാശ പ്രശ്നമാണ്. ഒരു വർഗീയ പ്രശ്നമല്ല. കോടതി തനിക്കനുവദിച്ച പൗരാവകാശങ്ങൾ ലഭിക്കുന്നില്ല. ഭർത്താവ് ഷെഫിൻ ജഹാനുമായി ഇതുവരെ സംസാരിക്കാനായിട്ടില്ല. കഴിഞ്ഞ ആറ് മാസം കൊടിയ പീഡനമാണ് താൻ അനുഭവിച്ചത്. മതപരിവർത്തനം നടത്താൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ഹാദിയ പറഞ്ഞു.

അതേസമയം ഭർത്താവ് ഷെഫിൻ ജഹാന് പ്രിൻസിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാനാകുമെന്ന് കോളജ് അധികൃതർ പറഞ്ഞു.

Similar Posts