< Back
Kerala
മണ്ഡലകാലം: ശബരിമലയില്‍ 400 പൊലീസുകാരെ അധികം നിയോഗിച്ചുമണ്ഡലകാലം: ശബരിമലയില്‍ 400 പൊലീസുകാരെ അധികം നിയോഗിച്ചു
Kerala

മണ്ഡലകാലം: ശബരിമലയില്‍ 400 പൊലീസുകാരെ അധികം നിയോഗിച്ചു

Sithara
|
27 May 2018 2:59 AM IST

ശബരിമലയില്‍ പ്രത്യേക സുരക്ഷാ ഭീഷണി ഇല്ലെന്ന് എസ് ഒ സഞ്ജയ് കുമാര്‍ ഗുരുഡിന്‍.

ശബരിമലയില്‍ പ്രത്യേക സുരക്ഷാ ഭീഷണി ഇല്ലെന്ന് എസ് ഒ സഞ്ജയ് കുമാര്‍ ഗുരുഡിന്‍. കഴിഞ്ഞ മണ്ഡല കാലത്തെക്കാൾ സുരക്ഷാ ചുമതലക്കായി 400 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി ഇത്തവണ നിയോഗിച്ചിട്ടുണ്ട്. കേരള പോലീസിന് പുറമെ വിവിധ സേനകളിൽ നിന്നുള്ള രണ്ടായിരത്തോളം ഉദ്യോഗസ്ഥരും സന്നിധാനത്തുണ്ട്.

കൂടുതലായെത്തിയ ഉദ്യോഗസ്ഥരിൽ മൂന്ന് ഡിവൈഎസ്പിമാരും 10 സർക്കിൾ ഇൻസ്‌പെക്ടർമാരും 30 സബ്ബ് ഇൻസ്‌പെക്ടർമാരുമുണ്ട്. പക്ഷെ പ്രത്യേക സുരക്ഷാ ഭീഷണിയൊന്നും ഇല്ലെന്ന് സന്നിധാനം എസ് ഒ സഞ്ജയ് കുമാർ ഗുരുഡിൻ വ്യക്തമാക്കി. അനിയന്ത്രിതമായ തിരക്ക് വരുന്ന സമയങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.

കേരള പൊലീസിന് പുറമെ വിവിധ സേനകളിൽ നിന്നുള്ള 1969 ഉദ്യോഗസ്ഥരും സന്നിധാനത്തുണ്ട്. ആന്ധ്രയിൽ നിന്നുള്ള 28 പേരും കർണ്ണാടകത്തിൽ നിന്നുള്ള 25 പേരും ദ്രുത കർമ്മ സേനയിലെ 150 പേരും ഇവിടെ കർമ്മനിരതരാണ്.

Similar Posts