< Back
Kerala
വയനാട് കുറിച്യര്‍മല എസ്റ്റേറ്റില്‍ തൊഴിലാളി സമരം ശക്തമാകുന്നുവയനാട് കുറിച്യര്‍മല എസ്റ്റേറ്റില്‍ തൊഴിലാളി സമരം ശക്തമാകുന്നു
Kerala

വയനാട് കുറിച്യര്‍മല എസ്റ്റേറ്റില്‍ തൊഴിലാളി സമരം ശക്തമാകുന്നു

Muhsina
|
26 May 2018 12:08 PM IST

വയനാട് പൊഴുതന കുറിച്യര്‍മല എസ്റ്റേറ്റിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാകുന്നു. ശമ്പളവും ബോണസും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം..

വയനാട് പൊഴുതന കുറിച്യര്‍മല എസ്റ്റേറ്റിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാകുന്നു. ശമ്പളവും ബോണസും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. രണ്ടാഴ്ച മുമ്പാണ് കുറിച്യര്‍മല എസ്റ്റേറ്റിലെ സമരം ആരംഭിച്ചത്. ജോലിയില്‍ നിന്നും പിരിഞ്ഞവര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. മാനേജ്മെന്റിന്റെ നിലപാടുകളെ ചോദ്യം ചെയ്ത തൊഴിലാളികളെ പിരിച്ചുവിടുക കൂടിചെയ്തപ്പോഴാണ് സമരം തുടങ്ങിയത്.

350 തൊഴിലാളികളാണ് എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് മാസങ്ങളായി ശന്പളമോ ബോണസോ ലഭിക്കുന്നില്ല. തൊഴിലാളികള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളും സുരക്ഷയും എസ്റ്റേറ്റ് അധികൃതര്‍ നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. കമ്പനി നഷ്ടത്തിലാണെന്നും സമരക്കാരുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

Similar Posts