< Back
Kerala
ജേക്കബ് തോമസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കോടതിയലക്ഷ്യം: ഹൈക്കോടതിജേക്കബ് തോമസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കോടതിയലക്ഷ്യം: ഹൈക്കോടതി
Kerala

ജേക്കബ് തോമസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കോടതിയലക്ഷ്യം: ഹൈക്കോടതി

Sithara
|
26 May 2018 9:37 PM IST

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി. സോഷ്യല്‍ മീഡിയയിലൂടെ ജേക്കബ് തോമസ് പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെ ഇടക്കാല ഉത്തരവിലൂടെയും വാക്കാലും ഹൈക്കോടതി ജേക്കബ് തോമസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പാറ്റൂര്‍ കേസില്‍ ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ നേരത്തെ ഹൈക്കോടതി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജേക്കബ് തോമസ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

പാറ്റൂര്‍ കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജിയില്‍ ഹൈക്കോടതി പിന്നീട് വിധി പറയും.

Similar Posts