< Back
Kerala
വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കാനുള്ള നീക്കത്തില്‍ വിജിലന്‍സ് അന്വേഷണംവയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കാനുള്ള നീക്കത്തില്‍ വിജിലന്‍സ് അന്വേഷണം
Kerala

വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കാനുള്ള നീക്കത്തില്‍ വിജിലന്‍സ് അന്വേഷണം

Subin
|
26 May 2018 6:28 PM IST

തട്ടിപ്പിന് കൂട്ടുനില്‍ക്കാനോ അനുകൂലമായ തീരുമാനമെടുക്കാനോ മന്ത്രിയുടെയോ പാര്‍ട്ടിയുടെയോ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് റവന്യു മന്ത്രി പറഞ്ഞു...

വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കാനുള്ള നീക്കത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഭൂമി ഇടപാട് ആരോപണത്തില്‍ പെട്ട ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്‌തെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. തട്ടിപ്പിന് കൂട്ടുനില്‍ക്കാനോ അനുകൂലമായ തീരുമാനമെടുക്കാനോ മന്ത്രിയുടെയോ പാര്‍ട്ടിയുടെയോ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് റവന്യു മന്ത്രി പറഞ്ഞു.

വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Related Tags :
Similar Posts