< Back
Kerala
നിളയെ സംരക്ഷിക്കാനായി നിളയുടെ തീരത്ത് പ്രകൃതിയോടിണങ്ങി ഒരു കുടുംബംനിളയെ സംരക്ഷിക്കാനായി നിളയുടെ തീരത്ത് പ്രകൃതിയോടിണങ്ങി ഒരു കുടുംബം
Kerala

നിളയെ സംരക്ഷിക്കാനായി നിളയുടെ തീരത്ത് പ്രകൃതിയോടിണങ്ങി ഒരു കുടുംബം

admin
|
27 May 2018 12:59 AM IST

ഹരിതം ശ്യൂനമാക്കുന്ന ഭൂമിയെ പച്ചപുതക്കാനാണ് കൊല്ലം ചവറയില്‍നിന്നും മോഹനനും കുടുംബവും പാലക്കാട്ടെ മാനെല്ലൂരിലെത്തിയത്.

മണ്ണില്‍ പണിയെടുത്ത് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു കുടുംബമുണ്ട് പാലക്കാട് ജില്ലയിലെ മാനെല്ലൂരില്‍. ജൈവകൃഷിയും ഭാരതപുഴയുടെ സംരക്ഷണവുമാണ് ഇവരുടെ പ്രധാന ദൌത്യം.

ഹരിതം ശ്യൂനമാക്കുന്ന ഭൂമിയെ പച്ചപുതക്കാനാണ് കൊല്ലം ചവറയില്‍നിന്നും മോഹനനും കുടുംബവും പാലക്കാട്ടെ മാനെല്ലൂരിലെത്തിയത്. നിള തീരത്ത് 2ഏക്കറിലധികമുളള സ്ഥലത്ത് പ്രകൃതിക്ക് ഇണങ്ങുന്ന വീടുകള്‍ നിര്‍മ്മിച്ച് 15 കുടുംബങ്ങള്‍ ജീവിക്കുക എന്നതാണ് ലക്ഷ്യം. ആദ്യം എത്തിയത് മോഹനനും കുടുംബവുമാണ്. ജൈവകൃഷിയും നാടന്‍ ഭക്ഷണങ്ങളുമായി ഇവരുടെ ജീവിതം ഇവിടെ സുഖകരം.

പ്രകൃതിയെ വേദനിപ്പിക്കാതെ മരങ്ങളുടെ മുകളിലെ വായു ശ്വാസിച്ചാണ് ഇവര്‍ അന്തി ഉറങ്ങുന്നത്. മക്കളുടെ പഠനം പ്രകൃതിയും യാത്രകളും. സ്കൂളില്‍ പോയി പഠിക്കാത്തതിന്റെ കാരണം ഇതാണ്.

നിളയുടെ സംരക്ഷണം ലക്ഷ്യം വെച്ചാണ് നിള തീരത്തുതന്നെ താമസം തുടങ്ങിയത്. 60000മരങ്ങള്‍ നിളതീരത്തുവെച്ചു പിടിപ്പിച്ച് നിളയുടെ ജീവിന്‍ വീണ്ടെടുക്കാനാണ് ഈ കുടുംബം ശ്രമിക്കുന്നത്.

Similar Posts