< Back
Kerala
അവസരം കിട്ടിയാല്‍ വി എസ് വേട്ടയാടുമെന്ന് ബാലകൃഷ്ണപ്പിള്ളഅവസരം കിട്ടിയാല്‍ വി എസ് വേട്ടയാടുമെന്ന് ബാലകൃഷ്ണപ്പിള്ള
Kerala

അവസരം കിട്ടിയാല്‍ വി എസ് വേട്ടയാടുമെന്ന് ബാലകൃഷ്ണപ്പിള്ള

admin
|
26 May 2018 8:59 PM IST

വി എസിന് വ്യക്തിപരമായ മുന്‍ധാരണ വന്നാല്‍ പിന്നെ അതില്‍ നിന്നും മാറില്ല.

വിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ ബാലകൃഷ്ണപിള്ള. സൗകര്യം കിട്ടുമ്പോള്‍ വി എസ് വേട്ടായാടുമെന്ന് പിളള മീഡിയാവണ്ണിനോട് പറഞ്ഞു. ഒരു കാര്യവുമില്ലാതെയാണ് വി എസ് പിണറായിയെ വേട്ടയാടുന്നതെന്നും പിള്ള പറഞ്ഞു. വാളകത്തെ അധ്യാപക ദമ്പതികള്‍ക്ക് വേണ്ടി വി എസ് വിദ്യാഭ്യാസ വകുപ്പിന് കത്തെഴുതിയതാണ് പിള്ളയെ ചൊടുപ്പിച്ചിരിക്കുന്നത്.
മീഡിയാവണ്‍ എക്‌സ്‌ക്‌ളൂസീവ്

വി എസ് മുന്‍ വിധിയോടെ പെരുമാറുന്ന ആളാണെന്നാണ് പിള്ള ആരോപിച്ചത്. അവസരം കിട്ടുമ്പോള്‍ വി എസ് വേട്ടയാടും. വിഎസിന് പലരോടും വിരോധമുണ്ട്. തന്നെ മാത്രമല്ല പിണറായിയേയും വിഎസ് വേട്ടയാടുകയാണ്.

വാളകത്തെ അധ്യാപക ദമ്പതികളെ തിരിച്ചെടുക്കാന്‍ വി എസ് കത്തെഴുതിയ നടപടി ശരിയല്ല. കത്തെഴുതും മുന്‍പ് അധ്യാപകന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സത്യം വി എസ് മനസിലാക്കണമായിരുന്നു

ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരളകോണ്‍ഗ്രസ് ബിയെ എല്‍ഡിഎഫ് മുന്നണിയിലെടുക്കാതാരിക്കാന്‍ വിഎസ് ഇടപ്പെട്ടെന്ന് നേരത്തെ ആരോപണം നിലനില്‍ക്കുകയാണ് .

Similar Posts