< Back
Kerala
പത്രപ്രവര്‍ത്തകരെ അഭിഭാഷകര്‍ അക്രമിച്ച സംഭവത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്പത്രപ്രവര്‍ത്തകരെ അഭിഭാഷകര്‍ അക്രമിച്ച സംഭവത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Kerala

പത്രപ്രവര്‍ത്തകരെ അഭിഭാഷകര്‍ അക്രമിച്ച സംഭവത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Subin
|
27 May 2018 9:18 AM IST

പ്രശ്നം പരിഹരിക്കുന്നതിന് സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ചുമതലപ്പെടുത്തുമെന്നും പത്ര പ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.

പത്രപ്രവര്‍ത്തകരെ അഭിഭാഷകര്‍ അക്രമിച്ച സംഭവത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. ഹൈക്കോടതിയിലെ അടച്ചിട്ട മീഡിയ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കും. വിഷയത്തെ സംബന്ധിച്ച് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസുമായി സംസാരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രശ്നം പരിഹരിക്കുന്നതിന് സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ചുമതലപ്പെടുത്തുമെന്നും പത്ര പ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.

Related Tags :
Similar Posts