< Back
Kerala
കോടിയേരിയുടെ പ്രസ്‍താവന: ഗൌരവത്തിലെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി, അപാകതയുള്ളതായി തോന്നുന്നില്ലെന്ന് പിള്ളകോടിയേരിയുടെ പ്രസ്‍താവന: ഗൌരവത്തിലെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി, അപാകതയുള്ളതായി തോന്നുന്നില്ലെന്ന് പിള്ള
Kerala

കോടിയേരിയുടെ പ്രസ്‍താവന: ഗൌരവത്തിലെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി, അപാകതയുള്ളതായി തോന്നുന്നില്ലെന്ന് പിള്ള

Khasida
|
27 May 2018 2:19 PM IST

സ്വയം പ്രതിരോധത്തിനായി ആയോധനകലകള്‍ പഠിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ കയ്യടിച്ചവരാണ് കോടിയേരി പറഞ്ഞപ്പോള്‍ വിവാദമാക്കുന്നത്

പൊലീസിനെതിരായ സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെ ഗൌരവത്തിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. അക്രമത്തിനുള്ള ആഹ്വാനത്തെ മുളയിലേ നുള്ളണം. സി പി എം പ്രതിപക്ഷത്തായിരുന്ന 5 വര്‍ഷം പൊലീസിനെതിരെ ഇത്തരമൊരു പരാതി ഉന്നയിക്കാന്‍ കോടിയേരിക്ക് യുഡിഎഫ് സര്‍ക്കാര്‍ അവസരമുണ്ടാക്കിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി അണികളോട് ആയുധം എടുക്കാന്‍ പറയുമ്പോള്‍ ആഭ്യന്തരവകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി മൌനം പാലിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗത്തില്‍ അപാകതയുള്ളതായി തോന്നുന്നില്ലെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള പറഞ്ഞു. സ്വയം പ്രതിരോധത്തിനായി ആയോധനകലകള്‍ പഠിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ കയ്യടിച്ചവരാണ് കോടിയേരി പറഞ്ഞപ്പോള്‍ വിവാദമാക്കുന്നത്. കെഎം മാണി യുഡിഎഫുമായി ഇപ്പോള്‍ നടത്തുന്നത് സമ്മര്‍ദ തന്ത്രമാണെന്നും ബാലകൃഷ്ണപ്പിള്ള പാലക്കാട് പറഞ്ഞു.

Similar Posts