< Back
Kerala
മാധ്യമപ്രവര്‍ത്തക - അഭിഭാഷക തര്‍ക്കം പരിഹരിക്കാന്‍ പ്രത്യേക സമിതിKerala
മാധ്യമപ്രവര്‍ത്തക - അഭിഭാഷക തര്‍ക്കം പരിഹരിക്കാന്‍ പ്രത്യേക സമിതി
|28 May 2018 12:32 AM IST
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായുള്ള സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായുള്ള സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. എട്ട് അംഗങ്ങളാണ് എജി അധ്യക്ഷനായ സമിതിയിലുള്ളത്. കേരള ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ്, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, പ്രശ്നബാധിത ജില്ലകളിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാരും, കെയുഡബ്ല്യുജെ പ്രസിഡന്റുമാരും അംഗങ്ങളായിരിക്കും. പൊലീസുദ്യോഗസ്ഥന്മാര്‍ പങ്കാളികളായ സ്ഥലത്തെ ജില്ല പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും സമിതിയിലുണ്ടാകും.
