< Back
Kerala
കെടി ജലീലിന്‍റെ സൌദിയാത്രാ വിവാദത്തില്‍ സുഷമ സ്വരാജ് ഇന്ന് വിശദീകരണം നല്‍കുംകെടി ജലീലിന്‍റെ സൌദിയാത്രാ വിവാദത്തില്‍ സുഷമ സ്വരാജ് ഇന്ന് വിശദീകരണം നല്‍കും
Kerala

കെടി ജലീലിന്‍റെ സൌദിയാത്രാ വിവാദത്തില്‍ സുഷമ സ്വരാജ് ഇന്ന് വിശദീകരണം നല്‍കും

Subin
|
27 May 2018 12:59 PM IST

സൌദിയില്‍ പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികളുടെ ക്യാമ്പില്‍ കേന്ദ്രമന്ത്രി വികെ സിംഗ് സന്ദര്‍‌ശനം നടത്തുന്നതിനിടെയാണ് സമാന ആവശ്യവുമായി സൌദിയിലേക്ക് ജലീല്‍ നയതന്ത്ര പാസ്പോര്‍ട്ടിന് അപേക്ഷിച്ചതെന്നും മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞിരുന്നു

മന്ത്രി കെടി ജലീലിന്‍റെ സൌദി യാത്രാ വിവാദത്തില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് ലോക സഭയില്‍ മറുപടി പറയും. കഴിഞ്ഞ ദിവസം കെസി.വേണുഗോപാലിന്‍റെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്‍ററി കാര്യമന്ത്രി അനന്ത് കുമാര്‍ അറിയിച്ചതാണ് ഇക്കാര്യം.

കെടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചിട്ടില്ല എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സൌദിയില്‍ പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികളുടെ ക്യാമ്പില്‍ കേന്ദ്രമന്ത്രി വികെ സിംഗ് സന്ദര്‍‌ശനം നടത്തുന്നതിനിടെയാണ് സമാന ആവശ്യവുമായി സൌദിയിലേക്ക് ജലീല്‍ നയതന്ത്ര പാസ്പോര്‍ട്ടിന് അപേക്ഷിച്ചതെന്നും മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞിരുന്നു. രാജ്യസഭയില്‍ ഇന്ന് കശ്മീര്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നേക്കും.

Similar Posts