< Back
Kerala
ഒരു ആരാധനാലയത്തിലും ആയുധപരിശീലനം അനുവദിക്കില്ല: ദേവസ്വംമന്ത്രിഒരു ആരാധനാലയത്തിലും ആയുധപരിശീലനം അനുവദിക്കില്ല: ദേവസ്വംമന്ത്രി
Kerala

ഒരു ആരാധനാലയത്തിലും ആയുധപരിശീലനം അനുവദിക്കില്ല: ദേവസ്വംമന്ത്രി

Sithara
|
27 May 2018 1:51 PM IST

ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവ് ഇറക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഒരു ആരാധനാലയത്തിലും ആയുധപരിശീലനം അനുവദിക്കില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവ് ഇറക്കാനാണ് സര്‍ക്കാര്‍ ശ്രമം. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരെങ്കിലും അനുമതി കൊടുത്തിട്ടുണ്ടോ എന്ന് തനിക്കറിയില്ല. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റേയും ബിജെപിയുടേയും വിശദീകരണം ഇരുട്ടില്‍ ഇല്ലാത്ത പൂച്ചയെ തപ്പുന്നതിന് തുല്യമെന്നും കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts