വിഎസിന് സെക്രട്ടറിയേറ്റിൽ ഓഫീസില്ലവിഎസിന് സെക്രട്ടറിയേറ്റിൽ ഓഫീസില്ല
|നിലവിൽ ഐഎംജി കെട്ടിടത്തിലാണ് വിഎസിന് ഓഫീസ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഓഫീസിന്റെ പ്രവർത്തനം സുഗമമാക്കാന്‍ സെക്രട്ടേറിയറ്റിനുള്ളിൽതന്നെ വേണമെന്ന നിലപാടാണ് വിഎസിന്

ഭരണപരിഷ്കരണ കമ്മീഷന് സെക്രട്ടറിയേറ്റിൽ ഓഫീസ് വേണമെന്ന വിഎസിൻറ ആവശ്യം സർക്കാർ തളളി.കമ്മീഷൻറ ഓഫീസ് ഐഎംജിയിൽ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
നിലവിൽ ഐഎംജി കെട്ടിടത്തിലാണ് വിഎസ് അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കരണ കമ്മീഷന് ഓഫീസ് അനുവദിച്ചിട്ടുളളത്. സെക്രട്ടറിയേറ്റിനുളളിൽ തന്നെ കമ്മീഷന് ഓഫീസ് വേണമെന്നാണ് വിഎസിൻറ നിലപാട്.എന്നാൽ മാത്രമേ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകൂവെന്നും അദേഹം വ്യക്തമാക്കി.ഔദ്യോഗിക വസതിയായ കവടിയാർ ഹൌസിലേക്ക് താമസം മാറിയ ഘട്ടത്തിലും സെക്രട്ടറിയേറ്റിനുളളിൽ ഓഫീസ് ലഭിക്കുമെന്ന പ്രതീക്ഷ വിഎസ് പങ്കുവെച്ചിരുന്നു.
എന്നാൽ വിഎസിൻറ ആവർത്തിച്ചുളള ആവശ്യം സർക്കാർ തളളിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.ഭരണപരിഷ്കരണ കമ്മീഷൻറ ഓഫീസ് ഐഎംജിയിൽ തന്നെയായിരിക്കുമെന്നും ഓഫീസിൻറ പ്രവർത്തനം ആരംഭിച്ചുവെന്നുമാണ് പിണറായി വിജയൻ നിയമസഭയെ രേഖാമൂലം അറിയിച്ചത്.കമ്മീഷൻറ പ്രവർത്തനചെലവ് കണക്കാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.