< Back
Kerala
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പിഴ ചുമത്തിKerala
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പിഴ ചുമത്തി
|28 May 2018 12:58 AM IST
ഒരു ലക്ഷം രൂപ വീതം കോടതി ചെലവാണ് പിഴയായി ചുമത്തിയത്
പ്രവേശനക്രമക്കേടില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്ക് ഹൈക്കോടതി പിഴ ചുമത്തി. ഒരു ലക്ഷം രൂപ വീതം കോടതി ചെലവാണ് പിഴയായി ചുമത്തിയത്. വിദ്യാര്‍ഥി പ്രവേശം നീറ്റിന്റെ അടിസ്ഥാനത്തിലാക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ജെയിംസ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രവേശം ജെയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇരുകോളജുകളും നടത്തിയ സ്പോട്ട് അഡ്മിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന ജെയിംസ് കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കോളജുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.