< Back
Kerala
ആഡംബര ഹോട്ടലില്‍ സി.പി.എം കേന്ദ്ര കമ്മറ്റി; വിശദീകരണവുമായി ജില്ലാ സെക്രട്ടറിKerala
ആഡംബര ഹോട്ടലില്‍ സി.പി.എം കേന്ദ്ര കമ്മറ്റി; വിശദീകരണവുമായി ജില്ലാ സെക്രട്ടറി
|27 May 2018 9:58 AM IST
സി പി എം കേന്ദ്ര കമ്മിറ്റി യോഗം ആഡംബര ഹോട്ടലില്‍ നടത്തുന്നതിനെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു വിശദീകരണം
സുരക്ഷാ പ്രശ്നങ്ങളും പങ്കെടുക്കുന്നവരുടെ യാത്രാ സൌകര്യവും കണക്കിലെടുത്താണ് സി.പി.എം കേന്ദ്ര കമ്മറ്റി സ്വകാര്യ ഹോട്ടലില്‍ വെച്ചതെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. 90 ഓളം വരുന്ന കേന്ദ്ര കമ്മറ്റിയംഗങ്ങളുടെ താമസവും അതേ ഹോട്ടലിലാണ്. അത് കൂടി പരിഗണിച്ചാണ് യോഗവും അവിടെ നടത്താന്‍ തീരുമാനിച്ചത്. സി പി എം കേന്ദ്ര കമ്മിറ്റി യോഗം ആഡംബര ഹോട്ടലില്‍ നടത്തുന്നതിനെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു വിശദീകരണം.