< Back
Kerala
കുന്ദമംഗലത്ത് സികെ പത്മനാഭന്‍ പ്രചരണം തുടങ്ങികുന്ദമംഗലത്ത് സികെ പത്മനാഭന്‍ പ്രചരണം തുടങ്ങി
Kerala

കുന്ദമംഗലത്ത് സികെ പത്മനാഭന്‍ പ്രചരണം തുടങ്ങി

admin
|
27 May 2018 3:53 PM IST

അടിയന്തരാവസ്ഥക്കാലത്ത് പീ‍ഡനമനുഭവിച്ച പെരുവയല്‍ സ്വദേശി ഭാസ്കരന്റെ വീട്ടില്‍ നിന്നാണ് സികെ പത്മനാഭന്റെ പ്രചരണം ആരംഭിച്ചത്.

കുന്ദമംഗലത്തെ ബിജെപി സ്ഥാനാര്‍ഥി സികെ പത്മനാഭന്‍ പ്രചരണം തുടങ്ങി. അടിയന്തരാവസ്ഥക്കാലത്ത് പീ‍ഡനമനുഭവിച്ച പെരുവയല്‍ സ്വദേശി ഭാസ്കരന്റെ വീട്ടില്‍ നിന്നാണ് സികെ പത്മനാഭന്റെ പ്രചരണം ആരംഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് കുന്ദമംഗലം.

ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായ സികെ പത്മനാഭന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനേഴായിരം വോട്ടുകള്‍ ലഭിച്ച ബിജെപിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് ഇരട്ടിയോളം വര്‍ധിപ്പിക്കാനായി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ പീഡനം അനുഭവിച്ച പെരുവയല്‍ സ്വദേശി ഭാസ്കരന്റെ വീട്ടില്‍ നിന്നാണ് പത്മനാഭന്റെ പ്രചരണം ആരംഭിച്ചത്. സംഘപരിവാറിന് മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലമാണ് കുന്ദമംഗലം. വിജയിക്കുമെന്ന പ്രതീക്ഷ ബിജെപിക്ക് ഇല്ലെങ്കിലും പരമാവധി വോട്ടു നേടുക എന്നത് തന്നെയാണ് ലക്ഷ്യം.

Similar Posts