< Back
Kerala
സോണിയ ഗാന്ധി ഉന്നതയെന്ന് സുധാകരൻ; സുധാകരൻ നല്ല മന്ത്രിയെന്ന് വെള്ളാപ്പള്ളിസോണിയ ഗാന്ധി ഉന്നതയെന്ന് സുധാകരൻ; സുധാകരൻ നല്ല മന്ത്രിയെന്ന് വെള്ളാപ്പള്ളി
Kerala

സോണിയ ഗാന്ധി ഉന്നതയെന്ന് സുധാകരൻ; സുധാകരൻ നല്ല മന്ത്രിയെന്ന് വെള്ളാപ്പള്ളി

Ubaid
|
28 May 2018 2:55 AM IST

കുട്ടനാട്ടില്‍ എസ്എന്‍ഡിപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കാണാനെത്തിയവരെ ഏറെ രസിപ്പിക്കുന്നതായിരുന്നു നേതാക്കളുടെ പ്രസംഗം

സോണിയാഗാന്ധി ഉന്നത രാഷ്ട്രീയ നിലപാടുള്ള നേതാവെന്ന് മന്ത്രി ജി സുധാകരന്‍. ഉള്ളത് അതുപോലെ പറയുന്ന സുധാകരനെ എല്ലാവര്‍ക്കും ഇഷ്ടമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു. കുട്ടനാട്ടില്‍ എസ്എന്‍ഡിപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കാണാനെത്തിയവരെ ഏറെ രസിപ്പിക്കുന്നതായിരുന്നു നേതാക്കളുടെ പ്രസംഗം.

കുട്ടനാട്ടില്‍ എസ്.എന്‍.ഡി.പിയുടെ ചടങ്ങില്‍ ഉദ്ഘാടകനായെത്തിയ മന്ത്രി ജി സുധാകരന്‍ യോഗം ജനറല്‍ സെക്രട്ടറിയെ വേദിയിലിരുത്തി സംസാരിച്ചുതുടങ്ങി. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങള്‍ തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാട്ടാനുള്ള കമ്യൂണിസ്റ്റ് ബോധം തനിക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതോടെ സദസ് ഉണര്‍ന്നു. സോണിയാഗാന്ധിയെ മദാമ്മ എന്നുവിളിച്ച് വിമര്‍ശിക്കുന്ന പതിവ് നിര്‍ത്തിയതിനെക്കുറിച്ചായി പിന്നെ മന്ത്രിയുടെ സംസാരം. നെഹ്റുട്രോഫി ജലമേളക്കെത്തിയ സോണിയാഗാന്ധി തന്‍റെ തൊട്ടടുത്താണിരുന്നത്. ഷൈന്‍ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ വരച്ചവരയില്‍ കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ത്തിയെന്ന് മന്ത്രി.

Similar Posts