< Back
Kerala
Kerala

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി

admin
|
27 May 2018 1:01 PM IST

കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നു കാണിച്ചാണ് ബിജെപിയുടെ പരാതി

യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബിജെപി മലപ്പുറം പൊലീസില് പരാതി നല്‍കി. കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നു കാണിച്ചാണ് ബിജെപിയുടെ പരാതി.

കുഞ്ഞാലിക്കുട്ടി നല്‍കിയ പത്രികയില്‍ ഒരു കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണെന്നും അത് പത്രിക തള്ളാന് മതിയായ കാരണമാണെന്നുമാണ് ബിജെപിയുടെ വാദം. വിവരങ്ങള്‍ മറച്ചുവെച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനാ ദിവസം തന്നെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു. സിആര്‍പി ആക്ട് 125 എ ,ഐപിസി 177 എന്നിവ പ്രകാരം പൊലീസ് കേസെടുക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. തനിക്കെതിരെ പരാതി പറയുന്ന ബിജെപിയുടെ നാമനിര്ദേശ പത്രികയിലും പിഴവുണ്ടെന്ന ആരോപണവുമായി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു.

Similar Posts