< Back
Kerala
പഴയ വിശ്വസ്തന്‍ കൃഷ്ണദാസിനായി വോട്ട് തേടി വിഎസ്പഴയ വിശ്വസ്തന്‍ കൃഷ്ണദാസിനായി വോട്ട് തേടി വിഎസ്
Kerala

പഴയ വിശ്വസ്തന്‍ കൃഷ്ണദാസിനായി വോട്ട് തേടി വിഎസ്

admin
|
27 May 2018 7:33 AM IST

പഴയ കാര്യങ്ങള്‍ പരോക്ഷമായി ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കൃഷ്ണദാസിന്‍റെ പാലക്കാട് മണ്ഡലം കണ്‍വന്‍ഷനില്‍ വിഎസിന്‍റെ പ്രസംഗം

ഒരു കാലത്ത് സിപിഎമ്മില്‍ വി എസ് അച്യുതാനന്ദന്‍ ചേരിയില്‍‌ ശക്തമായ സാന്നിധ്യമായിരുന്നു എന്‍ എന്‍ കൃഷ്ണദാസ്. പഴയ കാര്യങ്ങള്‍ പരോക്ഷമായി ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കൃഷ്ണദാസിന്‍റെ പാലക്കാട് മണ്ഡലം കണ്‍വന്‍ഷനില്‍ വിഎസിന്‍റെ പ്രസംഗം. ഔദ്യോഗിക നേതൃത്വവുമായി അടുത്ത കൃഷ്ണദാസ് കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മറ്റിയിലേക്ക് തിരിച്ചെത്തിയത്.

കൃഷ്ണദാസിന്‍റെ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തനകാലം ഒര്‍മ്മിപ്പിച്ചു കൊണ്ടാണ് വിഎസ് തുടങ്ങിയത്. ചെറുപ്പം തൊട്ടേ കൃഷ്ണദാസിനെ അറിയാമെന്ന് വിഎസ്. കൃഷ്ണദാസിന്‍റെ എംപി സ്ഥാന കാലയളവിനെക്കുറിച്ച് വിഎസ് വാചാലനായി. വിഭാഗീയത കാരണം അച്ചടക്ക നടപടിക്കും കൃഷ്ണദാസ് വിധേയനായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സമിതിയിലെത്തിയത്.

ഇത്തവണ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് കൃഷ്ണദാസിനെ പാലക്കാട് മണ്ഡലത്തില്‍ നിശ്ചയിച്ചത്. ഇക്കാര്യവും വിഎസ് സൂചിപ്പിച്ചു. ഇത്തവണ മലമ്പുഴക്ക് പുറമേ പാലക്കാട് ജില്ലയില്‍ മാത്രമേ വിഎസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുള്ളു.

Similar Posts