< Back
Kerala
തന്നെ കൊന്നാല്‍ അഞ്ച് തെരഞ്ഞെടുപ്പില്‍ തോല്‍ക്കും: ഷാജഹാന്‍തന്നെ കൊന്നാല്‍ അഞ്ച് തെരഞ്ഞെടുപ്പില്‍ തോല്‍ക്കും: ഷാജഹാന്‍
Kerala

തന്നെ കൊന്നാല്‍ അഞ്ച് തെരഞ്ഞെടുപ്പില്‍ തോല്‍ക്കും: ഷാജഹാന്‍

Sithara
|
27 May 2018 7:01 AM IST

ടി പി ചന്ദ്രശേഖരനെ വധിച്ചപ്പോള്‍ രണ്ട് തെരഞ്ഞടുപ്പ് തോറ്റെങ്കില്‍ തന്നെ കൊന്നാല്‍ അഞ്ച് തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന് ഷാജഹാന്‍

ലാവലിന്‍ കേസില്‍ സ്വീകരിച്ച നിലപാട് മാത്രമാണ് തനിക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാന്‍ കാരണമെന്ന് കെ എം ഷാജഹാന്‍. എന്തുകൊണ്ട് തന്നെ കൊന്നില്ല? ടി പി ചന്ദ്രശേഖരനെ വധിച്ചപ്പോള്‍ രണ്ട് തെരഞ്ഞടുപ്പ് തോറ്റെങ്കില്‍ തന്നെ കൊന്നാല്‍ അഞ്ച് തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന് ഷാജഹാന്‍ പറഞ്ഞു.

ജിഷ്ണുവിന്‍റെ കുടുംബത്തിന് പിന്തുണയുമായി ഡിജിപി ഓഫീസിന് മുന്‍പില്‍ സമരം ചെയ്തപ്പോഴാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഇന്ന് ജാമ്യം നേടി ജയില്‍ മോചിതനായ ശേഷം പ്രതികരിക്കുകയായിരുന്നു ഷാജഹാന്‍.

Similar Posts