ഈ സ്നേഹവിരുന്നില്‍ രാഷ്ട്രീയമില്ല, കോഴിക്കോട് കോര്‍പ്പറേഷനിലെ വ്യത്യസ്തമായ ഇഫ്താര്‍ഈ സ്നേഹവിരുന്നില്‍ രാഷ്ട്രീയമില്ല, കോഴിക്കോട് കോര്‍പ്പറേഷനിലെ വ്യത്യസ്തമായ ഇഫ്താര്‍
|കഴിഞ്ഞ തവണത്തെ കോര്‍പ്പറേഷന്‍ കൌണ്‍സിലാണ് സംഘാടകര്‍
കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായൊരു ഇഫ്താര്‍ സംഗമം നടന്നു. കഴിഞ്ഞ തവണത്തെ കോര്‍പ്പറേഷന്‍ കൌണ്‍സിലാണ് സംഘാടകര്‍. നിലവിലെ കൌണ്‍സിലര്‍മാരും മുന്‍ കൌണ്‍സിലര്‍മാരുടെയും സ്നേഹ കൂട്ടായ്മയായി ചടങ്ങ് മാറി.
കോര്‍പ്പറേഷനിലെ കഴിഞ്ഞ ഭരണ സമതിയും പ്രതിപക്ഷവും ആതിഥേയരും പുതിയ മേയറും കൌണ്‍സിലര്‍മാരും അതിഥികളുമായാണ് ചടങ്ങ് നടന്നത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി നടന്ന സ്നേഹ സംഗമമായി പരിപാടി മാറി. കഴിഞ്ഞ തവണ മേയറായിരുന്ന എ.കെ പ്രേമജമാണ് പുതിയ കൌണ്‍സിലര്‍മാരെ ചടങ്ങിലേക്ക് ക്ഷണിച്ചത്. സ്നേഹവും സൌഹൃദവും ഊട്ടിഉറപ്പിക്കാന്‍ ഇത്തരം പരിപാടികളിലൂടെ കഴിയുമെന്ന് എ.കെ പ്രേമജം പറഞ്ഞു. ഇഫ്താര്‍ സന്ദേശത്തിനെപ്പം കലാപരമായ കഴിവുകളും ചിലര്‍ പുറത്തെടുത്തു. എല്ലാ ആഘോഷങ്ങളിലും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കണമെന്നാണ് മുന്‍ജനപ്രതിനിധികളുടെയും നിലവിലെ ജനപ്രതിനിധികളുടെയും ആവശ്യം.