< Back
Kerala
തലശ്ശേരിയില്‍ സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ 5 പേര്‍ക്ക് പരിക്ക്Kerala
തലശ്ശേരിയില്‍ സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ 5 പേര്‍ക്ക് പരിക്ക്
|27 May 2018 9:54 AM IST
പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തലശ്ശേരി പാനൂര്‍കൈവേലിക്കലില്‍ സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ RSS ആണെന്ന് സിപിഎം ആരോപിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പാനൂര്‍ നഗര സഭ, മൊകേരി, പന്ന്യന്നൂര്‍, ചൊക്ലി, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് എന്നീ പഞ്ചായത്തുകളിലും സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.