< Back
Kerala
മലപ്പുറത്ത് ബസ് ഇടിച്ച് ദന്ത ഡോക്ടര്‍ മരിച്ചുമലപ്പുറത്ത് ബസ് ഇടിച്ച് ദന്ത ഡോക്ടര്‍ മരിച്ചു
Kerala

മലപ്പുറത്ത് ബസ് ഇടിച്ച് ദന്ത ഡോക്ടര്‍ മരിച്ചു

admin
|
28 May 2018 1:00 AM IST

വാരണാക്കര സ്വദേശിനി ഡോക്റ്റര്‍ അനുജ അബൂബക്കറാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ ചക്രം കയറിയിറങ്ങി.

മലപ്പുറം പുത്തനത്താണിയില്‍ ബസ്സിടിച്ച് ദന്ത ഡോക്റ്റര്‍ മരിച്ചു. വാരണാക്കര സ്വദേശിനി ഡോക്റ്റര്‍ അനുജ അബൂബക്കറാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ ചക്രം കയറിയിറങ്ങി.

സ്വകാര്യ ബസ്സുകളുടെ അമിത വേഗതയാണ് അപകടകാരണമെന്ന് പറഞ്ഞ് നാട്ടുകാര്‍ സ്വകാര്യ ബസ്സുകള്‍ തടഞ്ഞു. അപകടത്തിനിടയാക്കിയ ബസ് നാട്ടുകാര്‍ തകര്‍ത്തു. ഇത് മണികൂറുകളോളം തൃശൂര്‍ കോഴികോട് റൂട്ടില്‍ ഗതാഗത കുരുക്കുണ്ടാക്കി.

Related Tags :
Similar Posts