< Back
Kerala
Kerala
ജോയ്സ് ജോര്‍ജ് എംപിയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കി
|27 May 2018 11:21 AM IST
എംപിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. സർക്കാർ തരിശുഭൂമിയാണെന്നാണ് ദേവികുളം സബ്കലക്ടറുടെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ഏഴാം തീയതി..
കൊട്ടക്കമ്പൂരിൽ ജോയ്സ് ജോര്‍ജ് എംപിയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കി. എംപിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. സർക്കാർ തരിശുഭൂമിയാണെന്നാണ് ദേവികുളം സബ്കലക്ടറുടെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ഏഴാം തീയതി ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിരുന്നു. ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.