< Back
Kerala
തീവ്രവാദ മതമായതുകൊണ്ടാണ് പേടിയെന്ന് ഹാദിയയുടെ അമ്മതീവ്രവാദ മതമായതുകൊണ്ടാണ് പേടിയെന്ന് ഹാദിയയുടെ അമ്മ
Kerala

തീവ്രവാദ മതമായതുകൊണ്ടാണ് പേടിയെന്ന് ഹാദിയയുടെ അമ്മ

Muhsina
|
27 May 2018 12:38 PM IST

വൈക്കം ടി.വി പുരത്തോ തന്‍റെ ജന്മനാടായ ചേർത്തലയിലോ വീടിന് സമീപത്തോ മുസ് ലിംകൾ ഇല്ല. തീവ്രവാദ മതമായതുകൊണ്ടാണ് പേടി. ഒരു തീവ്രവാദിയെക്കൊണ്ട് തന്റെ മകളെ വിവാഹം..

തീവ്രവാദ മതമായതുകൊണ്ടാണ് പേടിയെന്ന് ഹാദിയയുടെ അമ്മ പൊന്നമ്മയുടെ പ്രതികരണം. ഹാദിയയുടെ കൂട്ടുകാര്‍ കൊണ്ടുപോയി ചതിച്ചതാണെന്നും പൊന്നമ്മ പറഞ്ഞു. ഹാദിയയുടെ കൂടെ പഠിച്ചവർ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും അവര്‍ പറഞ്ഞു.

വൈക്കം ടി.വി പുരത്തോ തന്‍റെ ജന്മനാടായ ചേർത്തലയിലോ വീടിന് സമീപത്തോ മുസ് ലിംകൾ ഇല്ല. തീവ്രവാദ മതമായതുകൊണ്ടാണ് പേടി. ഒരു തീവ്രവാദിയെക്കൊണ്ട് തന്റെ മകളെ വിവാഹം കഴിപ്പിച്ചതിലാണ് ദു:ഖമെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു. കേരള ഹൌസില്‍ നിന്നും ഹാദിയയുടെ മാതാപിതാക്കള്‍ കൊച്ചിയിലേക്കാണ് പോകുന്നത്. കോയമ്പത്തൂരെത്തുന്ന ഹാദിയക്ക് ഇനി തമിഴ്നാട് പൊലീസായിരിക്കും സുരക്ഷ ഒരുക്കുക.

Related Tags :
Similar Posts