< Back
Kerala
കല്ലെറിയരുത്, ഫേസ് ബുക്ക് ജീവിയായ ബല്‍റാമിനെ കീബോര്‍ഡ് കൊണ്ട് ആക്രമിക്കണം: എന്‍ എസ് മാധവന്‍കല്ലെറിയരുത്, ഫേസ് ബുക്ക് ജീവിയായ ബല്‍റാമിനെ കീബോര്‍ഡ് കൊണ്ട് ആക്രമിക്കണം: എന്‍ എസ് മാധവന്‍
Kerala

കല്ലെറിയരുത്, ഫേസ് ബുക്ക് ജീവിയായ ബല്‍റാമിനെ കീബോര്‍ഡ് കൊണ്ട് ആക്രമിക്കണം: എന്‍ എസ് മാധവന്‍

Sithara
|
27 May 2018 7:20 AM IST

എകെജിക്കെതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ വി ടി ബല്‍റാം എംഎല്‍എയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.

എകെജിക്കെതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ വി ടി ബല്‍റാം എംഎല്‍എയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. കല്ലെറിയുകയല്ല വേണ്ടത് ഫേസ് ബുക്ക് ജീവിയായ ബല്‍റാമിനെ കീബോര്‍ഡ് ഉപയോഗിച്ചാണ് ആക്രമിക്കേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

"വി ടി ബല്‍റാമിന് നേരെ കല്ലെറിയുകയെന്ന ആശയം മോശമാണ്. ഭീകരമായ ആശയമാണത്. അപലപിക്കേണ്ട കുറ്റകൃത്യമാണത്. അദ്ദേഹം പറഞ്ഞതിന് എല്ലാ തരത്തിലും ആക്രമിക്കണം. അത് പക്ഷേ കീ ബോര്‍ഡില്‍ വിരലുകള്‍ ഉപയോഗിച്ചാവണം. കാരണം അദ്ദേഹം ഒരു ഫേസ്ബുക്ക് ജീവയാണ്" എന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

Similar Posts