< Back
Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജിയില്‍ വിധി ഇന്ന്Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജിയില്‍ വിധി ഇന്ന്
|28 May 2018 2:55 AM IST
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് ദിലീപ് നൽകിയ ഹരജിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. തനിക്ക് ലഭിച്ച കുറ്റപത്രത്തിന്റെ പകർപ്പ് അപൂർണ്ണമാണെന്നും കുറ്റപത്രത്തിന്റെ ഭാഗമായ മുഴുവൻ രേഖകളും നൽകണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയും കോടതിയുടെ പരിഗണനയ്ക്ക് വരും.