< Back
Kerala
കുടിയിറക്കപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കാഞ്ഞിരപ്പള്ളി പൊലീസ്കുടിയിറക്കപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കാഞ്ഞിരപ്പള്ളി പൊലീസ്
Kerala

കുടിയിറക്കപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കാഞ്ഞിരപ്പള്ളി പൊലീസ്

Subin
|
27 May 2018 10:08 AM IST

നാട്ടുകാരുടെ സഹായത്തോടെ ആദ്യം കാഞ്ഞിരപ്പള്ളിക്ക് സമീപം പട്ടിമറ്റത്ത് 5 സെന്റ് സ്ഥലം വാങ്ങി. പിന്നീട് രണ്ട് മുറിയും അടുക്കളയുമുള്ള വീടും നിര്‍മ്മിച്ച് നല്‍കി.

ജനമൈത്രി പൊലീസ് എങ്ങനെയാകണമെന്ന് കാട്ടി തരുകയാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍. കോടതി വിധി നടപ്പാക്കാന്‍ ഇവര്‍ കിടക്കയോടെ വീട്ടില്‍ നിന്നും പുറത്താക്കിയ ബബിതയ്ക്കും മകള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കിയാണ് ഈ പൊലീസുകാര്‍ മാതൃകയായത്.

രോഗിയായ ബബിതയെയും മകളെയും കഴിഞ്ഞ മാര്‍ച്ചിലാണ് വീട്ടില്‍ നിന്ന് പൊലീസ് ഒഴിപ്പിക്കുന്നത്. ഭര്‍തൃസഹോദരനുമായി ഉണ്ടായിരുന്ന സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. രോഗിയായ ബബിതയെ കിടക്കയോടെ പൊലീസ് ഒഴിപ്പിക്കുന്നത് മനസ്സലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു.

ഇതോടെതാണ് ബബിതയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാന്‍ കാഞ്ഞിരപ്പള്ളി പൊലീസിസ് തീരുമാനിച്ചത്. യഥാര്‍ത്ഥ ജനമൈത്രി പൊലീസ് എന്താണെന്ന് കാണിച്ചുതരുകയായിരുന്നു കാഞ്ഞിരപ്പള്ളി പൊലീസ് പിന്നീടങ്ങോട്ട്. നാട്ടുകാരുടെ സഹായത്തോടെ ആദ്യം കാഞ്ഞിരപ്പള്ളിക്ക് സമീപം പട്ടിമറ്റത്ത് 5 സെന്റ് സ്ഥലം വാങ്ങി. പിന്നീട് രണ്ട് മുറിയും അടുക്കളയുമുള്ള വീടും നിര്‍മ്മിച്ച് നല്‍കി.

പതിനൊന്ന് ലക്ഷത്തോളം രൂപ വീടുപണിക്കായി ഇത് വരെ ചെലവഴിച്ചു കഴിഞ്ഞു. അവസാനഘട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടക്കുന്നത്. കാഞ്ഞിരപ്പള്ളി ജമാത്ത് ഭാരവാഹികള്‍ എടുത്ത് നല്‍കിയ വാടകവീട്ടിലാണ് ഇപ്പോള്‍ ഇവരുടെ താമസം. എല്ലാം ഒരു സ്വപ്നം പോലെ നടന്നപ്പോള്‍ സഹായിച്ചവരെ നന്ദിയോടെ സ്മരിക്കുകയാണ് ഈ കുടുംബം.

വീട് പണി പൂര്‍ത്തിയാകുന്നതോടെ ഈ മാസം 26ന് മന്ത്രി എം.എം. മണി ബബിതക്ക് വീടിന്റെ താക്കോല്‍ കൈമാറും.

Related Tags :
Similar Posts