< Back
Kerala
തമിഴ്നാട് ആളിയാറില്‍ നിന്നും കേരളത്തിലേക്കുള്ള വെള്ളം തടഞ്ഞു; ചെക്ക് പോസ്റ്റില്‍ ചരക്ക് വാഹനങ്ങള്‍ തകര്‍ത്തുKerala
തമിഴ്നാട് ആളിയാറില്‍ നിന്നും കേരളത്തിലേക്കുള്ള വെള്ളം തടഞ്ഞു; ചെക്ക് പോസ്റ്റില്‍ ചരക്ക് വാഹനങ്ങള്‍ തകര്‍ത്തു
|27 May 2018 11:26 AM IST
പാലക്കാട് വണ്ണാമട ചെക്ക് പോസ്റ്റില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്ന് ചരക്ക് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു.
ആളിയാര്‍ നദിയില്‍ നിന്നും കേരളത്തിലേക്കുള്ള വെള്ളം തടഞ്ഞ തമിഴ്നാട് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പാലക്കാട് വണ്ണാമട ചെക്ക് പോസ്റ്റില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്ന് ചരക്ക് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു. പാലക്കാട്ടെ മീനാക്ഷിപുരം, ഗോപാലപുരം, വേലാന്തിവാളം, വണ്ണാമട തുടങ്ങിയ ചെക്ക് പോസ്റ്റുകളിലാണ് വാഹനങ്ങള്‍ തടയുന്നത്. ചിറ്റൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗമാണ് തമിഴ്നാട്ടില്‍ നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയാന്‍ തീരുമാനിച്ചത്.