< Back
Kerala
വൈദ്യുതി വെളിച്ചത്തില്‍ അവള്‍ക്കിനി പഠിക്കാം; ഒന്‍പതാം ക്ലാസുകാരിയുടെ വീട്ടില്‍ ഒറ്റ ദിവസം കൊണ്ട് കറന്റ് നല്‍കി കെഎസ്ഇബിവൈദ്യുതി വെളിച്ചത്തില്‍ അവള്‍ക്കിനി പഠിക്കാം; ഒന്‍പതാം ക്ലാസുകാരിയുടെ വീട്ടില്‍ ഒറ്റ ദിവസം കൊണ്ട് കറന്റ് നല്‍കി കെഎസ്ഇബി
Kerala

വൈദ്യുതി വെളിച്ചത്തില്‍ അവള്‍ക്കിനി പഠിക്കാം; ഒന്‍പതാം ക്ലാസുകാരിയുടെ വീട്ടില്‍ ഒറ്റ ദിവസം കൊണ്ട് കറന്റ് നല്‍കി കെഎസ്ഇബി

Jaisy
|
27 May 2018 4:29 PM IST

മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് വൈദ്യുതി വകുപ്പിന്റെ നടപടി

തൃശൂര്‍ കുന്നംകുളത്ത് പ്രാഥമിക സൌകര്യങ്ങളൊന്നുമില്ലാതെ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിന് ഒറ്റ ദിവസം കൊണ്ട് കെഎസ്ഇബി വൈദ്യുതി കണക്ഷൻ നല്‍കി. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് വൈദ്യുതി വകുപ്പിന്റെ നടപടി. ശൌചാലയത്തിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്.

വടക്കേക്കാട് ചക്കിത്തറയില്‍ ഒറ്റമുറിയില്‍ വാടകക്ക് താമസിക്കുന്ന പതിനാലുകാരിക്ക് ഈ സങ്കടം ഇനിയില്ല. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ഇടപെട്ട് വീട്ടില്‍ കണക്ഷന്‍ നല്‍കി. കഴിഞ്ഞ ദിവസം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നേരിട്ട് വീടിന് വയറിംഗ് നടത്തി വൈദ്യുതി നല്‍കിയത്.

കുന്നംകുളം ചിറളയം ബഥനി ഗേള്‍സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മറ്റൊരു സങ്കടവും ഉടന്‍ മാറും. വാടക വീടിനോട് ചേര്‍ന്ന് ശൌചാലയത്തിന്റെ നിര്‍മാണം നടക്കുകയാണ്. ഇവര്‍ക്ക് താത്ക്കാലിക റേഷന്‍ കാര്‍ഡും ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു. കുന്നംകുളം നഗരസഭ ഈ കുടുംബത്തിന് വീട് വെക്കുന്നതിനായി സ്ഥലം അനുവദിച്ചിട്ടുണ്ട്.

Related Tags :
Similar Posts