< Back
Kerala
പെരുന്നാള്‍ അടുത്തതോടെ വസ്ത്ര വിപണിയില്‍ തിരക്കേറുന്നുപെരുന്നാള്‍ അടുത്തതോടെ വസ്ത്ര വിപണിയില്‍ തിരക്കേറുന്നു
Kerala

പെരുന്നാള്‍ അടുത്തതോടെ വസ്ത്ര വിപണിയില്‍ തിരക്കേറുന്നു

Subin
|
27 May 2018 2:42 PM IST

പെണ്‍വസ്ത്രങ്ങളില്‍ ചുരിദാര്‍ ഇനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പുതിയ പേരില്‍ പുതിയ മോഡല്‍ ചുരിദാറുകളാണ് പെരുന്നാളിനായി എത്തിയിരിക്കുന്നത്.

പെരുന്നാള്‍ അടുക്കുന്നതോടെ വിപണിയില്‍ തിരക്കേറുന്നു. വസ്ത്രവിപണിയാണ് കൂടുതല്‍ സജീവമായത്. പെരുന്നാളിനായി ആകര്‍ഷകമായ പുതിയവസ്ത്ര മോഡലുകളാണ് വിപണിയിലെത്തിയത്.

അവധി ദിനങ്ങളല്ലാഞ്ഞിട്ടുപോലും തുണിക്കടകളില്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കാണിപ്പോള്‍. പെണ്‍വസ്ത്രങ്ങളില്‍ ചുരിദാര്‍ ഇനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പുതിയ പേരില്‍ പുതിയ മോഡല്‍ ചുരിദാറുകളാണ് പെരുന്നാളിനായി എത്തിയിരിക്കുന്നത്.

വലിയ ഷോറൂമുകള്‍ക്കു പുറമെ തെരുവിലും കച്ചവടം സജീവമാണ്. മഴയെ അവഗണിച്ചും വസ്ത്രം വാങ്ങാന്‍ കൂടുതല്‍ പേരെത്തുന്നു. ഒരാഴ്ച കൂടിയാണ് ഇനി പെരുന്നാളിന് ശേഷിക്കുന്നത്. വരും ദിവസങ്ങളില്‍ വസ്ത്ര വിപണിയില്‍ തിരക്ക് കൂടും.

Related Tags :
Similar Posts