< Back
Kerala
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെ തുടര്‍ന്ന് മയക്കുമരുന്നു വില്‍പ്പനക്കെതിരെ പ്രതിഷേധംഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെ തുടര്‍ന്ന് മയക്കുമരുന്നു വില്‍പ്പനക്കെതിരെ പ്രതിഷേധം
Kerala

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെ തുടര്‍ന്ന് മയക്കുമരുന്നു വില്‍പ്പനക്കെതിരെ പ്രതിഷേധം

Subin
|
27 May 2018 1:46 PM IST

പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പന വ്യാപിക്കുന്നതായി നാട്ടുകാര്‍ പല തവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. രജത്തിനെ മര്‍ദ്ദിച്ച സ്ഥലമായ തപോവന്‍ പാര്‍ക്ക് മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമാണെന്നും നാട്ടുകാര്‍ പറയുന്നു.

ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ മലയാളി വിദ്യാര്‍ത്ഥി രജത്ത് കൊല്ലപ്പെട്ട സംഭവത്തോടെ മയക്കുമരുന്നു വില്‍പ്പനക്കെതിരെ പ്രതിഷേധവുമായി മലയാളി സംഘനകള്‍. പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പന വ്യാപിക്കുന്നതായി നാട്ടുകാര്‍ പല തവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. രജത്തിനെ മര്‍ദ്ദിച്ച സ്ഥലമായ തപോവന്‍ പാര്‍ക്ക് മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമാണെന്നും നാട്ടുകാര്‍ പറയുന്നു.

ഇത്തരം പാന്‍ മസാലക്കടകള്‍ ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ ഇനിയുമുണ്ട്.ഇവ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന തകൃതിയായി നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇക്കാര്യം പ്രദേശത്തെ പൊലീസിനും രാഷ്ട്രീയ - സാമൂഹിക നേതാക്കള്‍ക്കും അറിയാവുന്നതാണ്.ഇവര്‍ക്കെതിരെ പരാതി നല്‍കിയാല്‍ പോലും പൊലീസ് നടപടിയെടുക്കാറില്ല.മയക്കുമരുന്ന് വിറ്റ് വരവില്‍ നിന്നും പൊലീസിനും ഒരു വിഹിതം ലഭിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട രജത്തിനെ മര്‍ദ്ദിച്ച സ്ഥലമായ തപോവന്‍ പാര്‍ക്ക് മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമാണ്.

പാര്‍ക്കിനകത്തുകൂടി എളുപ്പ മാര്‍ഗമുണ്ടെന്നിരിക്കെ അക്രമികളെ പേടിച്ച് ആരും പോകാറില്ല. ഇനിയെങ്കിലും പ്രദേശത്തെ മയക്ക്മരുന്ന് മാഫിയയെ നിയന്ത്രിക്കണമെന്നാണ് ഡല്‍ഹി മലയാളികളുടെ ആവശ്യം.

Related Tags :
Similar Posts