< Back
Kerala
മലയാളിയുടെ പാചകപുസ്തകത്തിന് അന്താരാഷ്ട്ര അംഗീകാരംമലയാളിയുടെ പാചകപുസ്തകത്തിന് അന്താരാഷ്ട്ര അംഗീകാരം
Kerala

മലയാളിയുടെ പാചകപുസ്തകത്തിന് അന്താരാഷ്ട്ര അംഗീകാരം

Subin
|
27 May 2018 6:25 PM IST

തൃശ്ശൂര്‍ സ്വദേശിനിയായ നിമി സുനില്‍ കുമാറിന്‍റെ ഫോര്‍ ഓ ക്ലോക്ക് ടെംപ്റ്റേഷന്‍സ് ഓഫ് കേരളയ്ക്കാണ് ഗോര്‍മോണ്ട് വേള്‍ഡ് കുക്ക് ബുക്ക് പുരസ്ക്കാരം ലഭിച്ചത്.

മലയാളിയുടെ പാചകപുസ്തകത്തിന് അന്താരാഷ്ട്ര അംഗീകാരം. തൃശ്ശൂര്‍ സ്വദേശിനിയായ നിമി സുനില്‍ കുമാറിന്‍റെ ഫോര്‍ ഓ ക്ലോക്ക് ടെംപ്റ്റേഷന്‍സ് ഓഫ് കേരളയ്ക്കാണ് ഗോര്‍മോണ്ട് വേള്‍ഡ് കുക്ക് ബുക്ക് പുരസ്ക്കാരം ലഭിച്ചത്. പാചകരംഗത്തെ ഓസ്ക്കാര്‍ എന്നറിയപ്പെടുന്ന ഈ അംഗീകാരം ഇതു രണ്ടാംതവണയാണ് നിമിയെ തേടിയെത്തുന്നത്.

മലയാളിയുടെ പാചകപുസ്തകത്തിന് അന്താരാഷ്ട്ര അംഗീകാരം. നിമി സുനില്‍ കുമാറിന്‍റെ ഫോര്‍ ഓ ക്ലോക്ക് ടെംപ്റ്റേഷന്‍സ് ഓഫ് കേരളയ്ക്കാണ് പുരസ്ക്കാരം. പാചകരംഗത്തെ ഓസ്ക്കാര്‍ എന്നറിയപ്പെടുന്ന ഗോര്‍മോണ്ട് വേള്‍ഡ് കുക്ക് ബുക്ക് പുരസ്ക്കാരം.

പലഹാരമില്ലാതെ മലയാളിക്ക് വൈകുന്നേരത്തെ ചായയെ കുറിച്ചാലോചിക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടാണ്. നാവില്‍ രുചിയൂറുന്ന അത്തരത്തിലുള്ള 54 തരം പലഹാരങ്ങളെയാണ് ഫോര്‍ ഏ ക്ലോക്ക് ടെംപ്റ്റേഷന്‍ ഓഫ് കേരള എന്ന പുസ്തക ത്തിലൂടെ നിമി സുനില്‍കുമാര്‍ പരിചയപ്പെടുത്തുന്നത്. പരിപ്പുവട മുതല്‍ ഇലയടവരെയുണ്ട് ഇതില്‍. ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ ആയിരുന്നു ഈ പുസ്തകത്തിന്‍റെ പ്രകാശനം. 209 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പുസ്തകത്തെ പിന്തള്ളിയാണ് നിമിയുടെ പുസ്തകം ഗോര്‍മോണ്ട് വേള്‍ഡ് കുക്ക് ബുക്ക് പുരസ്ക്കാരത്തിന് അര്‍ഹമായത്.

പാചകം സംബന്ധിച്ച നിമിയുടെ രണ്ടാമത്തെ പുസ്തകമായ ലിപ് സ്മാക്കിങ് ഡിഷസ് ഓഫ് കേരള 2014 ല്‍ മികച്ച മൂന്നാമത്തെ ഗോര്‍മോണ്ട് വേള്‍ഡ് കുക്ക് ബുക്കായി തിരഞ്ഞെടുത്തിരുന്നു. സ്വന്തമായി പുസ്തകം പ്രസിദ്ധീകരിക്കുന്ന നിമി തന്നെയാണ് പുസ്തകത്തിലെ ചിത്രങ്ങളും എടുത്തിരിക്കുന്നത്. മൂന്നാറിലെ ടാറ്റാ സ്ക്കൂളിലെ ഡയറ്റീഷ്യനാണ് നിമി. ഫുഡ് ബ്ലോഗര്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും നിമി പ്രശസ്തയാണ്.

Related Tags :
Similar Posts